08:45pm 29 October 2026
NEWS
സ്ത്രീശാക്തീകരണത്തിനും മാനസികാരോഗ്യത്തിനും ഊന്നൽ നൽകി വി ഗാർഡിന്റെ ഷീ ലീഡ്‌സ് കോൺക്ലേവ്
29/10/2026  06:54 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സ്ത്രീശാക്തീകരണത്തിനും മാനസികാരോഗ്യത്തിനും ഊന്നൽ നൽകി വി-ഗാർഡിന്റെ ഷീ ലീഡ്‌സ് കോൺക്ലേവ്
HIGHLIGHTS

വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെയും വി-ഗാർഡ് ഫൗണ്ടേഷന്റെയും ഡയറക്ടർ ഡോ. റീനാ മിഥുൻ ചിറ്റിലപ്പിള്ളി,മുൻ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സോഫി തോമസ്, വെൽഫെയർ സർവീസസ് എറണാകുളം എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ആന്റണി പുതിയപറമ്പിൽ, ഭാരത മാതാ കോളേജ് പ്രിൻസിപ്പൽ ഡോ. സൗമ്യ തോമസ്, വെൽഫെയർ സർവീസസ് എറണാകുളം ജോയിന്റ് ഡയറക്ടർ ഫാ. ജിനോ ഭരണിക്കുളങ്ങര എന്നിവർ ചേർന്ന് വി-ഗാർഡിന്റെ സി.എസ്.ആർ പദ്ധതിയായ ഇടത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ഷീ ലീഡ്‌സ്’ വനിതാ കോൺക്ലേവ് ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി : സ്ത്രീകളുടെ മാനസികാരോഗ്യവും വൈകാരിക വളർച്ചയും മുൻനിർത്തി വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് നടപ്പാക്കുന്ന സി.എസ്.ആർ. പദ്ധതി ‘ഇടം’-തിന്റെ ഭാഗമായി "ഷീ ലീഡ്‌സ്: ചേഞ്ച് ത്രൂ മെന്റൽ വെൽ-ബീയിംഗ്" എന്ന വിഷയത്തിൽ ഏകദിന വനിതാ കോൺക്ലേവ് സംഘടിപ്പിച്ചു. തൃക്കാക്കര ഭാരത മാതാ കോളേജിൽ നടന്ന പരിപാടി മുൻ കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് സോഫി തോമസ് കോൺക്ലേവ് ഉദ്ഘാടനം ചെയ്തു. സ്ത്രീശാക്തീകരണം, നേതൃപാടവം, മാനസികാരോഗ്യം എന്നിവ ഇന്നത്തെ സമൂഹത്തിൽ ഏറെ പ്രസക്തമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അവർ ചൂണ്ടിക്കാട്ടി.

കുടുംബം, തൊഴിലിടം, സമൂഹം എന്നീ മേഖലകളിൽ സ്ത്രീകൾക്ക് നല്ല മാറ്റങ്ങൾ കൊണ്ടുവരാൻ മാനസികാരോഗ്യം എത്രത്തോളം നിർണായകമാണെന്ന് കോൺക്ളേവിൽ ചർച്ചയായി. വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെയും വി-ഗാർഡ് ഫൗണ്ടേഷന്റെയും ഡയറക്ടർ ഡോ. റീനാ മിഥുൻ ചിറ്റിലപ്പിള്ളി, പ്രമുഖ അധ്യാപകരും സാമൂഹിക ക്ഷേമ വിദഗ്ധരുമായ ഡോ. ജയ ചെറിയാൻ (റിട്ട. അസോസിയറ്റ് പ്രൊഫസർ, വിമല കോളേജ്), ഡോ. പീർലി ഫെനിൽ (ഭാരത മാതാ കോളേജ് ബിഫോർ സി.ഒ.ഒ. & അസിസ്റ്റന്റ് പ്രൊഫസർ), ഡോ. നൈസിൽ റോമിസ് തോമസ് (രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ് അസിസ്റ്റന്റ് പ്രൊഫസർ) എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

വ്യക്തിപരവും പ്രൊഫഷണലുമായ ജീവിതത്തിൽ സ്ത്രീകളുടെ പങ്കാളിത്തവും നേതൃത്വവും വർധിപ്പിക്കുന്നതിൽ മാനസികാരോഗ്യത്തിനുള്ള പങ്ക് പാനലിസ്റ്റുകൾ വിശദീകരിച്ചു. 

സ്ത്രീകളുടെ മാനസികാരോഗ്യം ഏറെ പ്രാധാന്യത്തോടെ ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണെന്നും വിധിക്കപ്പെടുമെന്ന ഭയമില്ലാതെ തുറന്നുസംസാരിക്കാനും പരസ്പരം മനസ്സിലാക്കാനും അനുഭവങ്ങളും ആശങ്കകളും സ്വപ്നങ്ങളും പങ്കുവയ്ക്കുവാനും കഴിയുന്ന ഇടങ്ങൾ നമുക്ക് സൃഷ്ടിക്കേണ്ടതുണ്ടെന്നും വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെയും വി-ഗാർഡ് ഫൗണ്ടേഷന്റെയും ഡയറക്ടർ ഡോ. റീനാ മിഥുൻ ചിറ്റിലപ്പിള്ളി പറഞ്ഞു. നമ്മെത്തന്നെ കൂടുതൽ അറിയാനും ആത്മവിശ്വാസത്തോടെ മുന്നോട്ടുള്ള വഴികൾ കണ്ടെത്താനും ഇത്തരം വേദികൾ സഹായിക്കുമെന്നും അത്തരമൊരു തുറന്ന സംവാദത്തിന്റെയും പരസ്പര പിന്തുണയുടെയും ഇടം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് She Leads Women’s Conclave സംഘടിപ്പിച്ചതെന്നും ഡോ.റീനാ കൂട്ടിച്ചേർത്തു.

സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യ മാനസികാരോഗ്യ കൗൺസിലിംഗും ബോധവൽക്കരണവും നൽകുന്ന വി-ഗാർഡിന്റെ പ്രമുഖ സി.എസ്.ആർ. സംരംഭമാണ് 'ഇടം'. പദ്ധതിയുടെ ഭാഗമായി 82 ബോധവൽക്കരണ പരിപാടികൾ ഇതുവരെ പൂർത്തിയാക്കുകയും വിദഗ്ധ സഹായം ആവശ്യമായ 119 പേർക്ക് സൗജന്യ കൗൺസിലിംഗ് സേവനം ലഭ്യമാക്കുകയും ചെയ്തു. വിദ്യാർത്ഥികളും വനിതാ നേതാക്കളും സാമൂഹിക പ്രവർത്തകരും അടക്കം 500-ലധികം പേർ കോൺക്ലേവിൽ പങ്കെടുത്തു.

 

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img